മൂന്നാമത്തെ തവണയാണ് തുമ്പിക്കൈ ഇല്ലാത്ത ഇതേ ആനക്കുട്ടിയെ കാണുന്നതെന്ന് വനംവകുപ്പ്.

തൃശൂര്‍: അതിരപ്പിള്ളി മേഖലയില്‍ വീണ്ടും തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി. അതിരപ്പിള്ളി പ്ലാന്റേഷനിലെ രണ്ടാം ബ്ലോക്കിലാണ് കാട്ടാനക്കൂട്ടത്തിന്റെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയാനയെ കണ്ടെത്തിയത്. മൂന്നാമത്തെ തവണയാണ് ഈ ആനക്കുട്ടിയെ കാണുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. നേരത്തെ രണ്ട് തവണ കണ്ടപ്പോഴും ഈ ആന ആനക്കൂട്ടത്തിനൊപ്പമായിരുന്നു. ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ആനക്കുട്ടി ക്യാമറകളില്‍ പതിഞ്ഞത്. പുതിയ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു. 

ആനക്കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും തുമ്പിക്കൈ ഇല്ലാത്തത് ജന്മനയുള്ള വൈകല്യമായിരിക്കാമെന്നും വനംവകുപ്പ് പറഞ്ഞു. കൂട്ടത്തില്‍ നിന്ന് വേറിട്ട് പോകേണ്ടി വരുന്ന സാഹചര്യത്തിന് മുന്‍പ് ആനക്കുട്ടിയെ അന്വേഷിച്ച് പരിധിക്കുള്ളില്‍ കൊണ്ടുവരാനുള്ള പദ്ധതികള്‍ ഒരുക്കുകയാണ് വനംവകുപ്പ്. ആനയ്ക്ക് സംരക്ഷണം ഒരുക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്.

യുവാവിനെ കെട്ടിയിട്ട് നഗ്നനാക്കി മർദ്ദിച്ച സംഭവം: കേസ് ഒതുക്കാനും ശ്രമം, 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തു