ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മാരാരെ പിന്നീട് കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ഇവിടെ വച്ചായിരുന്നു മരണം.
കോട്ടയം: പ്രശസ്ത സോപാന സംഗീതജ്ഞന്‍ ബേബി എം മാരാര്‍ അന്തരിച്ചു. പൊന്‍കുന്നം അട്ടിക്കല്‍ ആര്‍ടി ഓഫീസിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അദ്ദേഹം മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബേബി എം മാരാരേയും മറ്റേ കാറിലുണ്ടായിരുന്ന ആളേയും ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മാരാരെ പിന്നീട് കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ഇവിടെ വച്ചായിരുന്നു മരണം. ഡ്രൈവിംഗിനെ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
