ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു പരിശോധന. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്പൈസസ് കമ്പനിയാണ് ഹർജി നൽകിയത്...
കൊച്ചി : ശബരിമലയിലെ അരവണ പ്രസാദ നിർമ്മാണത്തിനുപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ലാബ് റിപ്പോർട്ട്. കീടനാശിനിയുടെ അംശം അടങ്ങിയ സുരക്ഷിതമല്ലാത്ത ഏലയ്ക്കയാണുപയോഗിക്കുന്നതെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം ലാബിന്റെ പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു പരിശോധന. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്പൈസസ് കമ്പനി നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി. ലാബ് പരിശോധനാ റിപ്പോർട്ടടക്കം ഹൈക്കോടതി നാളെ പരിഗണിക്കും.
Read More : ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും ലോറിയും മലപ്പുറത്ത് കൂട്ടിയിടിച്ചു, പത്ത് വയസുകാരൻ മരിച്ചു
