Asianet News MalayalamAsianet News Malayalam

ഭരണാധികാരികള്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്ത ചെയ്യുന്നവര്‍ക്ക് ഇത് കഷ്ടകാലം: ഇ ചന്ദ്രശേഖരന്‍

വിമർശനങ്ങളോട് അധികാരത്തിലിരിക്കുന്നവർക്ക് അസഹിഷ്ണുതയുള്ള കാലമാണ് ഇന്നത്തേത്. എന്നാൽ വിമർശിക്കപ്പെടേണ്ട കാര്യങ്ങൾ വിമർശിക്കപ്പെടണമെന്നും റവന്യൂമന്ത്രി പറഞ്ഞു. 

bad time for journalists who is doing news against rulers
Author
Thiruvananthapuram, First Published Jul 8, 2019, 5:06 PM IST

തിരുവല്ല: ഭരണാധികാരികൾക്ക് ഇഷ്ടമില്ലാത്ത വാർത്തകൾ പുറത്തു കൊണ്ടുവരുന്നവർക്ക് രക്ഷയില്ലാത്ത കാലമാണിതെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ.വിമർശിപ്പെടേണ്ട കാര്യങ്ങൾ വിമർശിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണാധികാരികൾ വിമർശനത്തിന് അതീതരല്ലെന്നും, വിമർശിക്കപ്പെടേണ്ട കാര്യങ്ങൾ വിമർശന വിധേയമാവുക തന്നെ വേണമെന്നും റവന്യൂമന്ത്രി പറഞ്ഞു. എന്നാൽ ഭരണാധികരികൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകർക്ക് ഇത് നല്ല കാലമല്ല. വിമർശനങ്ങളോടും എതിരഭിപ്രായങ്ങളോടും അധികാരത്തിലിരിക്കുന്നവർക്ക് അസഹിഷ്ണുതയുള്ള കാലമാണ് ഇന്നത്തേത്. എന്നാൽ വിമർശിക്കപ്പെടേണ്ട കാര്യങ്ങൾ വിമർശിക്കപ്പെടണമെന്നും റവന്യൂമന്ത്രി പറഞ്ഞു. 

രാജ്യത്തെ ഭൂരിപക്ഷം മാധ്യമങ്ങളും കോർപ്പറേറ്റുകൾ കൈയ്യടക്കി കഴിഞ്ഞു. അത്തരക്കാരുടെ താത്പര്യം സംരക്ഷിക്കാനാണ് മാധ്യമങ്ങളെ അവർ ഉപയോഗിക്കുന്നതെന്നും റവന്യൂമന്ത്രി കുറ്റപ്പെടുത്തി. സീനിയർ ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സമ്മേളന പതാക സംസ്ഥാന പ്രസിഡന്‍റ് എസ് ആർ ശക്തീധരൻ സമ്മേളന നഗരിയിൽ ഉയർത്തി.സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം മുതിർന്ന മാധ്യമ പ്രവർത്തകരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Follow Us:
Download App:
  • android
  • ios