കോഴിക്കോട് : പ്രമാദമായ കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിച്ച അന്വേഷണ സംഘത്തിനു സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ. ആറ് അസ്വാഭാവിക മരണങ്ങളും കൊലപാതകങ്ങളാണെന്നു കണ്ടെത്തിയ ആദ്യ അന്വേഷണസംഘത്തിലെ 10 പേർക്കാണ് അംഗീകാരം.

മേധാവി കെജി സൈമൺ, എസ്എസ്ബി എസ്പി ടികെ സുബ്രഹ്മണ്യൻ, ജില്ലാ സി ബ്രാഞ്ച് ഡിവൈ എസ്പി ആർ ഹരിദാസൻ, ബാലുശ്ശേരി ഇൻസ്പെക്ടർ ജീവൻ ജോർജ്, എസ്ഐ മാരായ വിപി രവി, പി പത്മകുമാർ, പികെ സത്യൻ. പിപി മോഹനകൃഷ്ണൻ, എ എസ്ഐമാരായ എംപി ശ്യാം, എം യൂസഫ് എന്നിവർക്കാണ് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്.