Asianet News MalayalamAsianet News Malayalam

വിമാനത്താവളത്തിൽ യുഎഇ കോൺസുലേറ്റിന്‍റെ ബാഗേജുകൾ തുറന്ന് പരിശോധിച്ച് കസ്റ്റംസ്

തിരുവനന്തപുരത്തെ മുൻകോൺസൽ ജനറൽ ജമാൽ അൽ സാബിയുടെ ബാഗുകളാണ് കസ്റ്റംസ് തുറന്ന് പരിശോധിക്കുന്നത്. കേന്ദ്രസർക്കാരിന്‍റെ അനുമതിയോടെയാണ് ബാഗേജ് പരിശോധന.

baggages of uae consulate opened and checked by customs
Author
Thiruvananthapuram, First Published Feb 8, 2021, 1:40 PM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ മുൻ യുഎഇ കോൺസുൽ ജനറൽ ജമാൽ അൽസാബിയുടെ ബാഗുകൾ തുറന്ന് പരിശോധിച്ച് കസ്റ്റംസ്. കേന്ദ്രസർക്കാരിന്‍റെ അനുമതിയോടെയാണ് ബാഗുകൾ തുറന്ന് പരിശോധിക്കുന്നത്. നയതന്ത്രബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടിച്ച ശേഷം യുഎഇയിലേക്ക് കടന്ന കോൺസുൽ ജനറൽ പിന്നെ കോൺസുലേറ്റിൽ തിരിച്ചെത്തിയിട്ടില്ല. 

കോൺസുൽ ജനറൽ താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലുള്ള ബാഗുകളും വീട്ടുസാധനങ്ങളും കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധിച്ചത്. ഇവ യുഎഇയിൽ എത്തിക്കാനായാണ് വിമാനത്താവളത്തിൽ എത്തിച്ചിരിക്കുന്നത്. എന്നാൽ പരിശോധിക്കാതെ വസ്തുക്കളൊന്നും കൊണ്ടുപോകാനാകില്ലെന്ന് കസ്റ്റംസ് നിലപാടെടുക്കുകയായിരുന്നു. ഇക്കാര്യം കേന്ദ്രസർക്കാരിനെ കസ്റ്റംസ് അറിയിച്ചിരുന്നു. അതിന് ശേഷമാണ് കേന്ദ്രസർക്കാരിന്‍റെ അനുമതിയോടെ ബാഗേജ് പരിശോധിക്കുന്നത്. പരിശോധന കസ്റ്റംസ് വീഡിയോയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios