Asianet News MalayalamAsianet News Malayalam

ബാലഭാസ്‍കറിന്‍റെ മരണം; അപകടകാരണം വാഹനത്തിന്‍റെ അമിത വേഗതയെന്ന് റിപ്പോര്‍ട്ട്

മുൻ വശത്ത് ഇടത് സീറ്റിലിരുന്ന യാത്രക്കാരൻ മാത്രമാണ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Balabhaskar car speed was high says report
Author
Trivandrum, First Published Jul 2, 2019, 7:51 PM IST

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിന് കാരണമായ അപകടത്തിനിടയായത് വാഹനത്തിന്‍റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമെന്ന് സാങ്കേതിക വിഭാഗത്തിന്‍റെ റിപ്പോർട്ട്. വാഹത്തിൻറെ വേഗത 100നും 120നും ഇടയ്ക്കായിരുന്നുവെന്നാണ് നിഗമനം. 

അപകടത്തിൽപ്പെട്ട ഇന്നോവ കാറിന്‍റെ സ്പീഡോമീറ്റർ  100 കിലോമീറ്റര്‍ വേഗതിയിൽ നിൽക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയാൽ റോഡിന് ചരിവുള്ളതുകൊണ്ട് വാഹനം എതിർ ദിശയിലേക്ക് മാറി അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്നാണ് സാങ്കേതിക വിഭാഗത്തിന്‍റെ റിപ്പോർട്ട്. 

മുൻ വശത്ത് ഇടത് സീറ്റിലിരുന്ന യാത്രക്കാരൻ മാത്രമാണ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.  ഫൊറൻസിക് ഫലം കൂടി ലഭിച്ചശേഷം മാത്രമേ ആരായിരുന്നു വാഹനമോടിച്ചിരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച് കടക്കുകയുള്ളു.

Follow Us:
Download App:
  • android
  • ios