Asianet News MalayalamAsianet News Malayalam

ബെംഗളൂരു മയക്കുമരുന്ന് കേസ്: സ്വര്‍ണക്കടത്ത് കേസിലെ ആറ് പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ അടക്കമുള്ള ആറ് പ്രതികളെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുക

bangaluru drug case customs to question accused in gold smuggling case
Author
Trivandrum, First Published Sep 7, 2020, 11:32 AM IST

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികൾക്കുള്ള ബന്ധത്തിന് തെളിവു തേടി കസ്റ്റംസ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ചത്. 

ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനുപ് മുഹമ്മദ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ കെടി റമീസിനെ നിരവധി തവണ വിളിച്ചതായുള്ള ഫോൺ രേഖകൾ അടക്കം പുറത്ത് വന്നിരുന്നു.

കെടി റമീസ് അടക്കം ആറ് പേരെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി.  സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന് കെ ടി റമീസ് , മലപ്പുറം സ്വദേശികളായ  മുഹമ്മദ് ഷാഫി, ഹംജദ് അലി, സെയ്ത് അലവി, അബ്ദു പി ടി, ഹംസത്ത് അബ്ദുസലാം എന്നിവരെയാണ് ചോദ്യം ചെയ്യുക.

റെമീസിന്റെ  ഫോൺ നമ്പർ  അനൂപ് മുഹമ്മദിന്‍റ ഫോണിൽ നിന്ന് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് അന്വേഷണം. അനൂപ് മുഹമ്മദ് അടക്കമുള്ളവർ സ്വർണ്ണക്കടത്തിൽ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കും

Follow Us:
Download App:
  • android
  • ios