Asianet News MalayalamAsianet News Malayalam

ബാങ്ക് വായ്പ മൊറട്ടോറിയം ഇന്ന് അവസാനിക്കും, നാളെ മുതൽ തിരിച്ചടവ്

മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവർക്ക് അധികമായി ആറ് ഗഡുക്കളും അതിന്റെ പലിശയും അടയ്‌ക്കേണ്ടി വരും

bank loan moratorium ends today
Author
Delhi, First Published Aug 31, 2020, 6:44 AM IST

ദില്ലി: കൊവിഡ് കാലത്ത് ബാങ്ക് വായ്പകൾക്ക് നൽകിയിരുന്ന മൊറട്ടോറിയം ഇന്ന് അവസാനിക്കും. നാളെ മുതൽ എല്ലാ വായ്പകളും തിരിച്ചടച്ചു തുടങ്ങണം. മൊറട്ടോറിയം നീട്ടി നൽകേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സർക്കാരും ആർ ബി ഐയും. ആനുകൂല്യം നീട്ടാനായി കേരളമടക്കം നൽകിയ കത്തുകളോട് കേന്ദ്രം പ്രതികരിച്ചിട്ടില്ല.

മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവർക്ക് അധികമായി ആറ് ഗഡുക്കളും അതിന്റെ പലിശയും അടയ്‌ക്കേണ്ടി വരും. മാർച്ച് 1 മുതൽ ഓഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്. ധനമന്ത്രി നിർമല സീതാരാമൻ സെപ്റ്റംബർ മൂന്നിന് ബാങ്ക് മേധാവികളെ കാണുന്നുണ്ട്. നിലവിലുള്ള വായ്പകൾ പുനക്രമീകരിച്ച് നൽകുന്ന കാര്യത്തിൽ ചർച്ച നടക്കും

Follow Us:
Download App:
  • android
  • ios