തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനോട് അഭിഭാഷകർ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തുടർ നിലപാട് ആലോചിക്കാൻ ബാർ കൗൺസിൽ യോഗം ഇന്ന് ചേരും.  ഉച്ചയ്ക്ക് ശേഷം വിവിധ ബാർ അസോസിയേഷനുകളുടെയും അഭിഭാഷക സംഘടനകളുടെ പ്രതിനിധികളുമായും  കൊച്ചിയിൽ കൂടിക്കാഴ്ച നടത്തും.  യോഗത്തിൽ ഉരുത്തിരിയുന്ന അഭിപ്രായം നാളെ   ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ അറിയിക്കും. മജിസ്ട്രേറ്റിന്‍റെ പരാതിയിൽ അഭിഭാഷകർക്കെതിരെയുളള കേസ് പിൻവലിക്കണമെന്നാണ് തിരുവനന്തപുരം ബാർ അസോസിയേഷന്‍റെ പ്രധാന ആവശ്യം.