വവ്വാലുകളിൽ നിന്നും പന്നികളിൽ നിന്നുമാണ് നിപ വൈറസ് ബാധ പകരുന്നത് എന്നതിനാൽ രോഗം സ്ഥിരീകരിച്ച മേഖലയിൽ കാട്ടു പന്നികളുടെ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും. ഇതിനായി വനം വകുപ്പിൻ്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്
കോഴിക്കോട്: നിപ ഉറവിടം കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. വവ്വാലുകളെ കണ്ടെത്തി സ്രവ സാമ്പിൾ ശേഖരിക്കാനായി മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ചാത്തമംഗലം പാഴൂരിലെത്തി. സ്രവം സ്വീകരിച്ച് ഭോപ്പാലിലെ ലാബിലയച്ച് പരിശോധിക്കാനാണ് തീരുമാനം. രണ്ട് മാസം മുമ്പ് ചത്ത ആടിന്റെ രക്തവും സ്രവവും ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ കെ ബേബി പറഞ്ഞു.
വവ്വാലുകളിൽ നിന്നും പന്നികളിൽ നിന്നുമാണ് നിപ വൈറസ് ബാധ പകരുന്നത് എന്നതിനാൽ രോഗം സ്ഥിരീകരിച്ച മേഖലയിൽ കാട്ടു പന്നികളുടെ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും. ഇതിനായി വനം വകുപ്പിൻ്റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
