ആലപ്പുഴ: താൻ നേതൃത്വം നൽകുന്ന ബിഡിജെഎസിനെ ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചെന്ന് അവകാശപ്പെട്ട് സുഭാഷ് വാസു, ബിഡിജെഎസുമായി മുന്നോട്ട് പോകാൻ വെള്ളാപ്പള്ളിയുടെയും തുഷാറിന്‍റേയും  ഔദാര്യം ആവശ്യമില്ലെന്നാണ് സുഭാഷ് വാസു പറയുന്നത്. ബിഡിജെഎസ് ദേശീയ പാര്‍ട്ടിയാകുകയാണ്. അതിനുള്ള ചര്‍ച്ചകൾക്കായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും സുഭാഷ് വാസു വ്യക്തമാക്കി.

സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കിയതിൽ സന്തോഷം ഉണ്ടെന്നും സുഭാഷ് വാസു പറഞ്ഞു. ആരോപങ്ങളും തെളിവുകളും ഏറെ ഉണ്ടായിട്ടും കെകെ മഹേശന്‍റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നില്ല , സംസ്ഥാന സർക്കാരിന് എതിരെ സമരം തുടങ്ങുമെന്നും സുഭാഷ് വാസു പറഞ്ഞു