ഇന്നലെ രാത്രി പത്തരയോടെ തൃശ്ശൂര്‍ ചിറങ്ങരയിൽ വച്ചാണ് ഇരുവരും പിടിയിലാവുന്നത്. എംഡിഎംഎ എറണാകുളത്ത് വിൽക്കാൻ കൊണ്ടുപോകുന്നതിന് ഇടയിലാണ് പിടികൂടിയത്. .
തൃശ്ശൂര്‍: എം ഡി എം എ ബൈക്കിലെത്തിച്ചു വില്‍പ്പ നടത്തിയിരുന്ന ബ്യൂട്ടീഷ്യനും സുഹൃത്തും പിടിയില്‍. അര്‍ധരാത്രി മയക്കുമരുന്ന് വില്‍പ്പനയ്ക്കിറങ്ങിയ ഇരുവരെയും കൊരട്ടി പൊലീസാണ് പിടികൂടിയത്. തൃശൂർ കൂർക്കഞ്ചേരി സ്വദേശിയായ അജ്മലും പാലക്കാട് സ്വദേശിയായ പവിത്രയുമാണ് രണ്ടു ഗ്രാം എം ഡി എം എയുമായി പിടിയിലായത്. ഫോണിൽ വിളിച്ചു പറഞ്ഞാൽ ബൈക്കിൽ എം ഡി എം എ എത്തിക്കുന്നതായിരുന്നു ഇവരുടെ കച്ചവട രീതിയെന്ന് പൊലീസ് പറഞ്ഞു.
കൊരട്ടി സി ഐ, ബി കെ അരുണിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്നാണ് പൊലീസ് കൊരട്ടിയില്‍ വാഹന പരിശോധന നടത്തിയത്. അർധരാത്രിയിൽ ബൈക്കിൽ എം ഡി എം എയുമായി വന്ന പ്രതികളെ പിടികൂടുകയായിരുന്നു. കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ പോക്സോ കേസിൽ ശിക്ഷ അനുഭവിച്ചയാളാണ് പവിത്ര. കൂർക്കഞ്ചേരി സ്വദേശിയായ അജ്മൽ കഞ്ചാവ് കേസിലെ പ്രതിയാണ്. ബൈക്കുമായി രാത്രി റൈഡിന് പോകുകയാണെന്ന വ്യാജേനയാണ് ലഹരിവിൽപ്പനയെന്ന് പൊലീസ് അറിയിച്ചു.
