കൊല്ലം: സൈക്കിളില്‍ നാട്ടിലേക്ക് പോകാന്‍ എത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ കുളത്തൂപ്പുഴയിൽ പൊലീസിന്റെ പിടിയിലായി. പശ്ചിമബം​ഗാൾ സ്വദേശികളായ നാലുപേരാണ് പിടിയിലായത്. 

തിരുവനന്തപുരത്ത് നിന്നും നാല് പുതിയ സൈക്കിള്‍ വാങ്ങി ഇവര്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. പൊലീസ് ചോദിച്ചപ്പോൾ നാട്ടിലേക്ക് പോകുന്നു എന്ന് ഇവർ മറുപടി നൽകി. ഇവരുടെ കൈവശം പാസോ യാത്ര രേഖകളോ ഉണ്ടായിരുന്നില്ല. ഇന്ന് ഇവരെ കുളത്തുപ്പുഴയില്‍ പാര്‍പ്പിച്ച ശേഷം നാളെ തിരികെ തിരുവനന്തപുരത്തേക്ക് അയക്കുമെന്ന് സിഐ കെ എസ് വിജയന്‍ പറഞ്ഞു.

Read Also: ഇത് 'അൺലോക്ക്' വൺ: മൂന്ന് ഘട്ടമായി രാജ്യം ലോക്ക്ഡൗണിന് പുറത്തേക്ക്, ഇളവുകൾ ഇങ്ങനെ...