Asianet News MalayalamAsianet News Malayalam

മലയാളി വോട്ടർമാർക്ക് ആശ്വാസം; സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവെ; സർവീസ് കൊച്ചുവേളി-ബെംഗളൂരു റൂട്ടിൽ

ഏപ്രിൽ 25 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഏപ്രിൽ 26 ന് രാവിലെ കൊച്ചുവേളിയിൽ എത്തുന്ന ട്രെയിൻ അന്ന് തന്നെ തിരിച്ച് സർവീസ് നടത്തും

Bengaluru Kochuveli special train on Election 2024 Kerala
Author
First Published Apr 23, 2024, 2:31 PM IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവെ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി റെയിൽവെ സ്റ്റേഷനിലേക്കാണ് എക്സ്പ്രസ്സ് ട്രെയിൻ സർവീസ് നടത്തുക. ഏപ്രിൽ 25ന് വൈകിട്ട് 3.50ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പോളിങ് ദിവസമായ ഏപ്രിൽ 26ന് രാവിലെ ഏഴ് മണിക്ക് ട്രെയിൻ കൊച്ചുവേളി റെയിൽവെ സ്റ്റേഷനിൽ എത്തും. പിന്നീട് ഈ ട്രെയിൻ അന്നേ ദിവസം (ഏപ്രിൽ 26) രാത്രി 11:50ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. ഏപ്രിൽ 27ന് രാവിലെ എട്ടു മണിക്ക് ഈ ട്രെയിൻ ബെംഗളൂരുവിൽ തിരിച്ചെത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Follow Us:
Download App:
  • android
  • ios