Asianet News MalayalamAsianet News Malayalam

ബെംഗളൂരുവിലെ ഓൺലൈൻ മണിചെയിൻ തട്ടിപ്പ്: മലയാളിയായ പ്രതിയെ വിട്ടയച്ചെന്ന വാർത്ത തെറ്റെന്ന് സിസിബി

വിമുക്ത ഭടൻ കൂടിയായ പ്രതി കെ.എ.ജോണിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണെന്നും കേസന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സന്ദീപ് പാട്ടിൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

bengaluru money chain
Author
Thiruvananthapuram, First Published Jun 10, 2021, 6:14 PM IST

ബെംഗളൂരു: ബെംഗളൂരുവിൽ ഓൺലൈൻ മണിചെയിൻ മോഡൽ തട്ടിപ്പ് നടത്തിയ കേസിൽ മലയാളിയായ പ്രതിയെ കോടതി വിട്ടയച്ചെന്ന പ്രചാരണങ്ങൾ തെറ്റെന്നു സിസിബി ജോയിന്റ് കമ്മീഷണർ. വിമുക്ത ഭടൻ കൂടിയായ പ്രതി കെ.എ.ജോണിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണെന്നും കേസന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സന്ദീപ് പാട്ടിൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. കമ്പനിയുടെ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് പ്രതിയെ കോടതി വിട്ടയച്ചെന്നും ഏഷ്യാനെറ്റ് ന്യൂസ് വാർത്ത തെറ്റെന്നുമായിരുന്നു ജാ ലൈഫ്‌സ്റ്റൈൽ കമ്പനി അധികൃതരുടെ പ്രചാരണം. കഴിഞ്ഞ ശനിയാഴ്ചയാണ് എറണാകുളം സ്വദേശിയായ ജോണിയെ സിസിബി അറസ്റ്റ് ചെയ്തത്. 3.7 കോടി രൂപയും ഇയാളുടെ അക്കൗണ്ടിൽ നിന്നും പിടിച്ചെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios