വില്‍പനക്കായി ബെംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന 100 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍
മലപ്പുറം: വില്‍പനക്കായി ബെംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന 100 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. മൂത്തേടം സ്വദേശി അന്‍വറിനെയാണ് (46) എടക്കര സിഐ ഇ ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. ജൂലൈ 25ന് രാത്രി വഴിക്കടവ് ആനമറി ചെക്ക്‌പോസ്റ്റില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയില്‍ എളങ്കുര്‍ മണ്ണാത്തി കൈതകത്ത് സൈഫുദ്ദീന്‍, ചുങ്കത്തറ കൈപ്പിനി റിയാസ് അലി എന്നിവരെ 100 ഗ്രാം എംഡിഎംഎയുമായി കാര്‍ സഹിതം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നത് അന്‍വറിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു എന്ന് മനസ്സിലാക്കിയത്.
പണം മുടക്കിയതും ബെംഗളൂരുവില്‍ നിന്ന് എംഡിഎംഎ സംഘടിപ്പിച്ചു കൊടുത്തതും ഇയാളാണെന്നും അന്വേഷണത്തി ല്‍ വ്യക്തമായി. തുടര്‍ന്ന് ഞായറാഴ്ച പത്തിരിയാന്‍ വട്ടപ്പറമ്പില്‍ ഉള്ള വീട്ടില്‍ നിന്നാണ് അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന വാഹനം അടുത്തിടെ സൈ ഫുദ്ദീന്‍റെ പേരില്‍ അന്‍വര്‍ വാങ്ങിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.


