സോഷ്യൽ മീഡിയയിലെ കളിയാക്കലുകളെ വക വയ്ക്കുന്നില്ല. എന്തായാലും ഈ കോഴിക്കറി കഴിച്ചു കഴിയുമ്പോൾ മുഖ്യമന്ത്രി ആവില്ല എന്ന് ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു.
കൊച്ചി: കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ എന്ന് ബെന്നി ബെഹനാൻ. കോഴിക്കറി നമുക്ക് തന്നെ പാകം ചെയ്യാം. മറ്റേത് പാകം ചെയ്യുന്നതും ചേരുവകൾ ചേർക്കുന്നതുമെല്ലാം ദില്ലിയിൽ നിന്നാണെന്നും അതിന് വിദഗ്ധർ അവിടെ ഉണ്ടെന്നും ബെന്നി ബഹനാൻ പറഞ്ഞു. സോഷ്യൽ മീഡിയയിലെ കളിയാക്കലുകളെ വക വയ്ക്കുന്നില്ല. എന്തായാലും ഈ കോഴിക്കറി കഴിച്ചു കഴിയുമ്പോൾ മുഖ്യമന്ത്രി ആവില്ല എന്ന് ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു. ഇടപ്പള്ളി പള്ളിയിലെ കോഴി നേർച്ചക്ക് എത്തിയപ്പോഴായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോട് ബെന്നി ബെഹനാൻ പ്രതികരിച്ചത്.


