കോഴിക്കോട്: മദ്യവിതരണത്തിനുള്ള ഓൺലൈൻ സംവിധാനമായ ബെവ്ക്യൂ ആപ്പ് താത്കാലികമായ സംവിധാനം മാത്രമാണെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. 

കൊവിഡ് പശ്ചാത്തലത്തിൽ തിരക്ക് കുറയ്ക്കാനുള്ള താത്കാലിക സംവിധാനം എന്ന നിലയിലാണ് ബെവ്ക്യൂ ആപ്പ് കൊണ്ടു വന്നതെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി. ഇതോടെ കൊവിഡ് സാഹചര്യം മാറിയാൽ ഏറെ വിവാദം സൃഷ്ടിച്ചു കൊണ്ടു നിലവിൽ വന്ന ബെവ്ക്യൂ ആപ്പ് പിൻവലിക്കും എന്ന് ഉറപ്പായി. 

കേന്ദ്രസ‍ർക്കാ‍ർ നിർദേശം അനുസരിച്ചാണ് ബാ‍ർ ഹോട്ടലുകൾ അടയ്ക്കാൻ തീരുമാനിച്ചതെന്നും അതിനാൽ ബാ‍ർ ഹോട്ടലുകൾ തുറക്കേണ്ട കാര്യത്തിൽ തീരുമാനമെടുക്കേണ്ടതും കേന്ദ്രസ‍ർക്കാരാണെന്ന് ചൂണ്ടിക്കാട്ടി