Asianet News MalayalamAsianet News Malayalam

ഇടതുപക്ഷ പ്രവർത്തകരിൽ ചിലർ ജോഡോ യാത്രയെ പിന്തുണയ്ക്കുന്നു; ഇവര്‍ പിന്തുണയ്ക്കുന്നത് ആശയത്തെയെന്ന് രാഹുൽ

കാറിൽ യാത്ര നടത്താനായിരുന്നു ആദ്യം ആലോചിച്ചത്. എന്നാൽ അങ്ങനെയെങ്കിൽ ഞാൻ ഉണ്ടാകില്ലെന്ന് പറഞ്ഞു. ജനങ്ങളെ ബഹുമാനിച്ച് വേണം യാത്ര നടത്താൻ എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി സമാപന പ്രസംഗത്തില്‍ പറഞ്ഞു. 

Bharat Jodo Yatra rahul gandhi against ldf
Author
First Published Sep 19, 2022, 8:23 PM IST

ആലപ്പുഴ: ഇടതുപക്ഷ പ്രവർത്തകരിൽ ചിലർ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഇവര്‍ പിന്തുണയ്ക്കുന്നത് വ്യക്തിയെ അല്ല, ആശയത്തെ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കാറിൽ യാത്ര നടത്താനായിരുന്നു ആദ്യം ആലോചിച്ചത്. അങ്ങനെയെങ്കിൽ ഞാൻ ഉണ്ടാകില്ലെന്ന് പറഞ്ഞു. കാറിൽ സഞ്ചരിക്കാനാകാത്ത ആയിരങ്ങൾ രാജ്യത്തുണ്ട്. ജനങ്ങളെ ബഹുമാനിച്ച് വേണം യാത്ര നടത്താൻ എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി സമാപന പ്രസംഗത്തില്‍ പറഞ്ഞു. 

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഭാരത് ജോഡോ യാത്ര നിലവിൽ ആലപ്പുഴയിലാണുള്ളത്. ഇന്ന് യാത്രയ്ക്ക് മുൻപ് വാടയ്ക്കൽ മത്സ്യഗന്ധി കടപ്പുറത്ത് മൽസ്യത്തൊഴിലാളികളുമായി കൂടിക്കാഴ്‌ച നടത്തി. ആലപ്പുഴ വാടയ്ക്കൽ മൽസ്യഗന്ധി കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുമായുള്ള ചർച്ചയോടെയാണ് ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിന പര്യടനത്തിന് തുടക്കമായത്. മണ്ണെണ്ണ വില വർധന, മത്സ്യലഭ്യതക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ മത്സ്യത്തൊഴിലാളികൾ രാഹുലിന് മുന്നിൽ ഉന്നയിച്ചു. കേരളത്തിൽ യുഡിഎഫ് ഈ വിഷയങ്ങൾ ഏറ്റെടുക്കുമെന്ന് രാഹുൽ ഉറപ്പ് നൽകി.

അതിനിടെ, യാത്രക്കിടെ രാഹുൽ ഗാന്ധി പുന്നമട കായലിൽ  ചുണ്ടൻ വള്ളം തുഴഞ്ഞു. വിനോദ സഞ്ചാര മേഖലയിലെ സംരംഭകരുമായി കൂടിക്കാഴ്ച നടത്താനായി പുന്നമട ഫിനിഷിംഗ് പോയിൻ്റിൽ എത്തിയപ്പോഴാണ് രാഹുൽ ചൂണ്ടൻ വള്ളം തുഴഞ്ഞത്.   ഓൾ കേരളാ സ്നേക് ബോട്ടേഴ്സ് അസോസിയേഷൻ രാഹുലിനെ  ചുണ്ടൻ വള്ളത്തിലേക്ക് ക്ഷണിച്ചത്. മൂന്ന് ചുണ്ടൻ വള്ളങ്ങൾ ഒരുമിച്ച് പ്രതീകാത്മക മത്സരവും നടന്നു. ജോഡോ യാത്രയിൽ സഹയാത്രകരും  മറ്റ് വള്ളങ്ങളിൽ ഉണ്ടായിരുന്നു.  കെസി വേണുഗോപാലും മറ്റ് പ്രാദേശിക കേൺഗ്രസ് നേതാക്കൾക്കുമൊപ്പമാണ്  രാഹുൽ ചുണ്ടൻ വള്ളത്തിൽ പ്രദർശന മത്സരത്തിൽ പങ്കെടുത്തത്. ഭാഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനം നാളെ അവസാനിക്കും. '

Follow Us:
Download App:
  • android
  • ios