ജെഫിന്‍ ഓടിച്ചിരുന്ന ബൈക്കിലേക്ക്  മരം കടപുഴകി  വീഴുകയായിരുന്നു.  

ഇരിട്ടി: റോഡരികിലെ മരം കടപുഴകി വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. കണ്ണൂര്‍ വട്ട്യാംതോട്ടിലെ പള്ളുരുത്തില്‍ ജെഫിന്‍ പി മാത്യു (30) ആണ് മരിച്ചത്. ഉളിക്കല്‍ ഇരിട്ടി റോഡിലാണ് സംഭവം. ജെഫിന്‍ ഓടിച്ചിരുന്ന ബൈക്കിലേക്ക് മരം കടപുഴകി വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ജെഫിന്‍ മരിച്ചു. മണിക്കടവ് സെന്‍റ് തോമസ് ദേവാലയത്തില്‍ മൃതദേഹം സംസ്‍കരിക്കും. ഭാര്യ: സൗമ്യ, മക്കള്‍: റിയ, ക്രിസ്റ്റി.