കണ്ണൂരിൽ കുളത്തിൽ വീണ കുട്ടിയുമായി പോയ ആംബുലൻസിന് വഴി മുടക്കിയ ബൈക്ക് യാത്രികനെതിരെ നടപടി.

കണ്ണൂർ: നഗരത്തിൽ കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിലേക്ക് പോയ ആംബുലൻസിന് വഴിക്കൊടുക്കാതെ ബൈക്ക് യാത്രികൻ. വൈകീട്ട് പഴയങ്ങാടിയിൽ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്.

താഴെ ചൊവ്വ മുതൽ കാൾടെക്സ് ജംങ്ഷൻ വരെയാണ് ബൈക്ക് ആംബുലൻസിന് മുന്നിൽ സഞ്ചരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. ബൈക്ക് യാത്രക്കാരനെതിരെ നടപടിയുണ്ടായേക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

View post on Instagram