കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം കൊച്ചി സെൻട്രൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു
കൊച്ചി: അടിയന്തര ശസ്ത്രക്രിയക്ക് വേണ്ടി മംഗലാപുരത്തു നിന്നും എറണാകുളത്തേക്ക് ആംബുലന്‍സില്‍ കൊണ്ടു വന്ന പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെതിരെ ഫേസ്ബുക്കില്‍ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ ആള്‍ ജയിലിലായി.
എറണാകുളം കടവൂർ സ്വദേശി ബിനിൽ സോമസുന്ദരമാണ് കേസിൽ റിമാൻഡ് തടവിലായത്. മംഗലാപുരത്ത് നിന്നും ആംബുലൻസിൽ കൊണ്ടു വന്ന കുഞ്ഞിനെതിരെ ഇയാൾ ഫേസ്ബുക്കിലൂടേയും ട്വിറ്ററിലൂടേയും വർഗീയ പരാമർശം നടത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഇയാൾ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു രംഗത്തു വന്നിരുന്നു.
ഇയാൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമണ്ണ പൊലീസിൽ പരാതി നൽകിയിരുന്നു. കൊച്ചി സിറ്റി
പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം കൊച്ചി സെൻട്രൽ പൊലീസും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. മതസ്പർധയുണ്ടാക്കും വിധം പോസ്റ്റ് ഇട്ടതിനായിരുന്നു കേസെടുത്തത്. അറസ്റ്റ് ചെയ്ത ബിനിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
