അറസ്റ്റിലായി നാളെ ഒരു വര്‍ഷമാവുമ്പോഴാണ് ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ  ബിനീഷ് കോടിയേരിക്ക്  ജാമ്യം കിട്ടിയത്. ഉപാധികളോടെയാണ് ജാമ്യം.

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് (bineesh kodiyeri) ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് സഹോദരൻ ബിനോയ് കോടിയേരി (binoy kodiyeri). മാസങ്ങൾ നീണ്ട നിയമപോരാട്ടമാണ് വിജയിച്ചതെന്നും പിന്തുണ നൽകിയ എല്ലാവ‌ർക്കും നന്ദിയുണ്ടെന്നും ബിനോയ് കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാളെ വൈകിട്ടോടെ ബിനീഷിന് പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും ബിനോയ് കൂട്ടിച്ചേ‌‌ർത്തു. കേസിന്റെ മറ്റ് വിശദാംശങ്ങളെക്കുറിച്ചോ അനുബന്ധ വിവാദങ്ങളെക്കുറിച്ചോ സംസാരിക്കാൻ ബിനോയ് തയ്യാറായില്ല. 

YouTube video player

Read More: കള്ളപ്പണക്കേസില്‍ ഒരുവര്‍ഷത്തോളം ജയില്‍വാസം; ഒടുവില്‍ ബിനീഷിന് ജാമ്യം

അറസ്റ്റിലായി നാളെ ഒരു വര്‍ഷമാവുമ്പോഴാണ് ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയത്. ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ബിനീഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാറിൻ്റെ വാദം. എന്‍സിബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് എന്‍ഫോഴ്സ്മെന്‍റിന്‍റെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വാദം. 2020 നവംബര്‍ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി ഇഡി നാടകീയമായി അറസ്റ്റ് ചെയ്യുന്നത്.

കോടിയേരി ബാലകൃഷ്ണന്‍റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ആയിരുന്നു കോടതിയില്‍ തുടക്കം മുതലേ ബിനീഷിന്‍റെ നിലപാട്. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടതിയില്‍ പറഞ്ഞിരുന്നു. കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഡാലോചയാണ് പിന്നില്‍. അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്. ലാഭവിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണ്. എന്നാല്‍ ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്ട്രീയസമ്മര്‍ദ്ദം കാരണമെന്നും ബിനിഷ് കോടതിക്ക് മുന്നില്‍ പറഞ്ഞിരുന്നു.

Read More: 'കോടിയേരിയുടെ മകനായതുകൊണ്ട് വേട്ടയാടുന്നു'; ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് ബിനീഷ്

Read More: ബിനീഷിനെതിരെ കേസെടുത്തത് മയക്കുമരുന്ന് കേസ് മാത്രം ആധാരമാക്കിയല്ല; ജാമ്യാപേക്ഷയ്ക്കെതിരെ ഇഡി കോടതിയിൽ