ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹര്‍ജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്കാണ് മാറ്റിവച്ചത്. 

മുംബൈ: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് ബിഹാര്‍ സ്വദേശി യുവതി നൽകിയ പരാതിയിൽ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി നൽകിയ ഹര്‍ജി മാറ്റി. അടുത്ത തിങ്കളാഴ്ചത്തേക്കാണ് മാറ്റിയത് . ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാൻ മാറ്റിവച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചന്ന യുവതിയുടെ പരാതിയിൽ തെളിവില്ലെന്നും കേസ് കെട്ടിചമച്ചതാണെന്നുമാണ് ഹർജിയിൽ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച മുൻകൂർ ജാമ്യവ്യവസ്ഥ പ്രകാരം ഓഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരായ ബിനോയ്‌ ഡി എൻ എ പരിശോധനയ്ക്ക് രക്ത സാമ്പിളുകൾ നൽകിയിരുന്നില്ല. ഹൈക്കോടതിയിൽ ഹർജി നൽകിയത് ചൂണ്ടിക്കാട്ടിയാണ് രക്ത സാമ്പിൾ നൽകാതിരുന്നത്.