Asianet News MalayalamAsianet News Malayalam

ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ്: പ്രാരംഭഘട്ടത്തിൽ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

അന്വേഷണം സ്റ്റേ ചെയ്യാൻ  വിസമ്മതിച്ച കോടതി, അന്വേഷണ പുരോഗതി അറിയിക്കാൻ ദ്വീപ് ഭരണകൂടത്തിനും നിർദ്ദേശം നൽകി.

bio weapon sedition case against aisha sultana high court
Author
Kochi, First Published Jul 2, 2021, 12:31 PM IST

കൊച്ചി: 'ബയോ വെപ്പൻ' പരാമർശത്തിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹ കേസ്  പ്രാരംഭഘട്ടത്തിൽ റദ്ദാക്കാൻ ആകില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അന്വേഷണം സ്റ്റേ ചെയ്യാൻ  വിസമ്മതിച്ച കോടതി, അന്വേഷണ പുരോഗതി അറിയിക്കാൻ ദ്വീപ് ഭരണകൂടത്തിനും നിർദ്ദേശം നൽകി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഐഷ സുൽത്താനയുടെ ഹർജി തള്ളണമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ നിലപാടെടുത്തു. 

തനിക്കെതിരായി ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഐഷ സുൽത്താന ഹർജി നൽകിയത്. കവരത്തി പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടർ നടപടികളും റദ്ദാക്കണമെന്നുമാണ് ആവശ്യം. സർക്കാരിനെതിരായ വിമർശനങ്ങളിൽ  രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും  ഹർജിയിൽ പറയുന്നു. തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ  കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ല.ഈ സാഹചര്യത്തിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്തത് നിലനിൽക്കില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios