വൈറസും മനുഷ്യനും തമ്മിലുള്ള സംഭാഷണ രൂപത്തിലാണ് നാടകം ഒരുക്കിയിരിക്കുന്നത്. നാടക പ്രവർത്തകനായ ബിപിൻ പോലൂക്കരയാണ് വൈറസ് രൂപത്തിലെത്തുന്നത്. 

തൃശൂർ: കൊവിഡ് കാലത്തെ വിരസത അകറ്റാൻ പൂർണ്ണമായും കാറിൽ നാടകം ചിത്രീകരിച്ച് ഒരു സംഘം. തൃശ്ശൂർ നടത്തറ സ്വദേശി ബിപിനും രണ്ട് കുട്ടികളുമാണ് കാറിനകത്തെ നാടകം ഒരുക്കിയത്. പൂർണമായും മൊബൈലിലാണ് നാടകം ചിത്രീകരിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വൈറസും മനുഷ്യനും തമ്മിലുള്ള സംഭാഷണ രൂപത്തിലാണ് നാടകം ഒരുക്കിയിരിക്കുന്നത്. സുന്ദരമായ ഭൂമി മനുഷ്യൻ ദുരുപയോഗം ചെയ്താണ് തന്നെ സൃഷ്ടിച്ചതെന്ന് വൈറസ് പറയുന്നു. നാടക പ്രവർത്തകനായ ബിപിൻ പോലൂക്കരയാണ് വൈറസ് രൂപത്തിലെത്തുന്നത്. ബിപിന്റെ സഹോദരന്റെ മക്കളായ മിതാലിയും ശ്രീ ഭദ്രയും മാലാഖമാരുടെ വേഷത്തിലെത്തുന്നു.