Asianet News MalayalamAsianet News Malayalam

അഴൂരിലെ പക്ഷിപ്പനിബാധ: തിങ്കളാഴ്ച മുതൽ പക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം

പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ പെരുങ്ങുഴി ജംഗ്ഷൻ വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളിലെ പക്ഷികളെ കൊല്ലും. മുട്ട , ഇറച്ചി, കാഷ്ഠം തീറ്റ എന്നിവയും കത്തിച്ച് നശിപ്പിക്കും. 

Bird flu confirmed in trivandrum
Author
First Published Jan 7, 2023, 11:57 PM IST

തിരുവനന്തപുരം: അഴൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി തിങ്കളാഴ്ച മുതൽ പക്ഷികളെ കൊന്നു തുടങ്ങും. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ പെരുങ്ങുഴി ജംഗ്ഷൻ വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളിലെ പക്ഷികളെ കൊല്ലും. മുട്ട , ഇറച്ചി, കാഷ്ഠം തീറ്റ എന്നിവയും കത്തിച്ച് നശിപ്പിക്കും. 

കിഴുവിലം, കടക്കാവൂർ കീഴാറ്റിങ്ങൽ ചിറയിൻകീഴ് , മംഗലപുരം, അണ്ടൂർകോണം, പോത്തൻകോട്  എന്നീ പഞ്ചായത്തുകളും തിരുവനന്തപുരം കോർപ്പറേഷനിലെ കഴക്കൂട്ടം വാർഡ് ഒന്ന്, ആറ്റിപ്ര വാർഡിലെ ആറ്റിൻകുഴി പ്രദേശം എന്നിവയും ഉൾപ്പെടുന്ന സർവൈലൻസ് സോണിന്റെ പരിധിയിൽ നിന്നും പുറത്തേക്കും അകത്തേക്കും കോഴി, താറാവ്, അരുമ പക്ഷികൾ എന്നിവയുടെ കൈമാറ്റം, കടത്ത്,വിൽപ്പന എന്നിവ നിരോധിച്ചു . ഈ പഞ്ചായത്തുകളിൽ നിന്നും പുറത്തേക്ക് മുട്ട, ഇറച്ചി,വളം,തീറ്റ എന്നിവയുടെ വില്പന നീക്കം എന്നിവയ്ക്കും മൂന്നു മാസത്തേക്ക് നിരോധനമുണ്ട്. 
 

Follow Us:
Download App:
  • android
  • ios