തിരുവനന്തപുരം രൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് സമരം നടന്നപ്പോൾ ആർഎസ്എസിന്റെ നിലപാട് എന്തായിരുന്നു. സിപിഎമ്മിന് ഒപ്പമായിരുന്നു ആർഎസ്എസ്. 

തിരുവനന്തപുരം: ബിഷപ്പുമാരുടെ ബിജെപി അനുകൂല പ്രസ്താവന യുഡിഎഫിനെ രാഷ്ട്രീയമായി ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു എന്നത് രാജ്യത്തെ യാഥാർത്ഥ്യമാണ്. ഹിന്ദുവിന്റെ അട്ടിപ്പേർ അവകാശം ആർഎസ്എസ് ഏറ്റെടുക്കേണ്ട. പ്രത്യേകിച്ച് കേരളത്തിലെന്നും വിഡി സതീശൻ പറഞ്ഞു. 

തിരുവനന്തപുരം രൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് സമരം നടന്നപ്പോൾ ആർഎസ്എസിന്റെ നിലപാട് എന്തായിരുന്നു. സിപിഎമ്മിന് ഒപ്പമായിരുന്നു ആർഎസ്എസ്. ചർച്ച് ബില്ലിന്റെ ഉള്ളടക്കം ആർക്കും അറിയില്ല. അത് അറിയാതെ പ്രതികരിക്കണമെന്ന് മന്ത്രി പറഞ്ഞാൽ ഞാനെന്തു പറയാൻ. വീണ ജോർജ്ജിനെതിരെ പോസ്റ്റർ ഒട്ടിച്ചതിന്റെ പേരിൽ എന്താണ് നടക്കുന്നത്. വിനു വി ജോണിന്റെ വീടിനുമുന്നിൽ പോസ്റ്ററൊട്ടിച്ചവർക്കെതിരെ നടപടി എടുത്തിട്ടില്ലല്ലോ എന്നും സതീശൻ പറഞ്ഞു. 

'ലോകായുക്ത ഹർജിക്കാരനെതിരെ നടത്തിയ പരാമർശം തികഞ്ഞ അനൗചിത്യം'; വിഡി സതീശൻ

ചർച്ച് ബില്ലിന്റെ കോപ്പി നൽകിയാൽ പ്രതികരിക്കാം. ചർച്ച് ബില്ലിന്റെ ഉള്ളടക്കം മന്ത്രി വെളിപ്പെടുത്തണം. താൻ നടത്തുന്ന ഇഫ്താർ സർക്കാർ ചെലവിൽ അല്ല. യുഡിഎഫ് ആണ് ചെലവ് വഹിക്കുക. പ്രതിപക്ഷ എംഎൽഎമാരുടെ പി എ മാർക്ക് നോട്ടീസ് നൽകിയ സംഭവം ഏകപക്ഷീയമാണ്. മന്ത്രിമാരുടെ പിഎമാരെ വരെ വീഡിയോ എടുത്തിട്ടുണ്ട്. കെ കെ രമ നൽകിയ അപകീർത്തി കേസിനുള്ള പ്രതികാരമാണ് ഇത്. സ്പീക്കർ ഇടപെട്ട് നീതി ഉറപ്പാക്കണം. ഭയപ്പെടുത്തി മൂക്കിൽ കയറ്റി കളയാം എന്ന് കരുതണ്ട. മറുപടി നൽകുന്നത് ആലോചിച്ച് ശേഷമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.