നെടുങ്കണ്ടം കസ്റ്റഡി കൊലയില്‍ സിപിഎം നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. അവരുടെ സാമ്പത്തിക ഇടപാടുകൾ കൊലപാതകത്തിന് പിന്നിലുണ്ട്.
ആലപ്പുഴ: നെടുങ്കണ്ടം കസ്റ്റഡി കൊലയില്‍ സിപിഎം നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. അവരുടെ സാമ്പത്തിക ഇടപാടുകൾ കൊലപാതകത്തിന് പിന്നിലുണ്ട്. തെളിവുകൾ പിന്നീട് പുറത്തുവിടും. കേസ് സിബിഐ അന്വേഷിക്കണമെന്നും സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം നടത്താൻ സിബിഐ തന്നെ വരണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ ലോക്കപ്പ് രാജാണ് കേരളത്തിൽ നടക്കുന്നത്. ഓരോ വീട്ടിലും ഒരു വിധവ എന്നതാണ് നയം. ലോകകപ്പിന്റെ ആരവം ലോകത്ത് നടക്കുമ്പോൾ ലോക്കപ്പ് മരണങ്ങളുടെ ആരവം ആണ് കേരളത്തിൽ, പൊലീസ് സ്റ്റേഷനുകൾ പിണറായിയുടെ കോണ്‍സണ്ട്രേഷന്‍ ക്യാംപുകളാണെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര ബജറ്റ് - സംസ്ഥാന സർക്കാർ ഒരു നിർദേശവും സമർപ്പിച്ചിട്ടില്ല. രാഹുൽ ഗാന്ധി എംപി എന്ന നിലയിൽ പരാജയമാണ്. കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണ ഉന്നയിച്ച അദ്ദേഹം ശബരിമല വിധി - ശ്വാശത പരിഹാരം ആണ് വേണ്ടതെന്നും ഭരണഘടനാപരമായി ഇടപെടാനുള്ള സാഹചര്യം നിലവിൽ ഉണ്ടെന്നും പറഞ്ഞു.
