മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള അതിക്രമം വച്ചു പൊറുപ്പിക്കാനാകില്ലെന്നും ജാവദേക്ക‍ർ പറഞ്ഞു. 

ദില്ലി : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമത്തെ അപലപിച്ച് ബിജെപി, കോൺ​ഗ്രസ് ദേശീയ നേതാക്കൾ. വിയോജിപ്പുകൾ പ്രകടിപ്പിക്കേണ്ട രീതി ഇതല്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കാർ പറഞ്ഞു. എല്ലാ പ്രതികളെയും സർക്കാർ അറസ്റ്റ് ചെയ്യണം. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള അതിക്രമം വച്ചു പൊറുപ്പിക്കാനാകില്ലെന്നും ജാവദേക്ക‍ർ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസിനെതിരായ എസ്എഫ്ഐ അതിക്രമത്തെ കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനെയ്റ്റും അപലപിച്ചു. ഭരണകക്ഷി ബന്ധം നിയമം കൈയിലെടുക്കാനുള്ള ലൈസൻസല്ല. എസ്എഫ്ഐ അതിക്രമം അംഗീകരിക്കാനാവില്ലെന്നും സുപ്രിയ പറഞ്ഞു. 

Read More : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം; എസ്എഫ്ഐ പ്രവർത്തകർ കീഴടങ്ങി