സിഎഎ നടപ്പാക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് എന്ത് കാര്യമാണുള്ളത്. അത് അമിത് ഷാ നടപ്പാക്കും. പൊന്നുരുക്കുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യമാണെന്നും ബി ​ഗോപാലകൃഷ്ണൻ പരിഹസിച്ചു. 

തൃശ്ശൂർ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് പണം നൽകുന്നത് വർഗീയത ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അപലപനീയമെന്ന് ബിജെപി നേതാവ് ബി ​ഗോപാലകൃഷ്ണൻ. വർഗീയത ആണെങ്കിൽ പണം നൽകുന്നത് സിപിഎം തടയുമോ. മുഖ്യമന്ത്രി എസ്ഡിപിഐയെപോലെ ചിന്തിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ക്ഷേത്രനിർമ്മാണത്തിന് പണം നൽകിയതിന് കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളി മാപ്പു ചോദിച്ചു. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കണം. സിഎഎ നടപ്പാക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് എന്ത് കാര്യമാണുള്ളത്. അത് അമിത് ഷാ നടപ്പാക്കും. പൊന്നുരുക്കുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യമാണെന്നും ബി ​ഗോപാലകൃഷ്ണൻ പരിഹസിച്ചു. 

കേരളത്തിൽ സിഎഎ നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.നടപ്പാക്കില്ലെന്ന് പറഞ്ഞാൽ നടപ്പാക്കില്ലെന്ന് തന്നെയാണ്. ആ നിലപാടിൽ നിന്ന് സർക്കാർ ഒരു ഘട്ടത്തിലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.