Asianet News MalayalamAsianet News Malayalam

പാനൂർ വധക്കേസ് പ്രതികൾ സി പി എമ്മുകാരായതിനാൽ പൊലീസ് അന്വേഷണത്തിൽ കാര്യമില്ല; സി കെ പദ്മനാഭൻ

സി ബി ഐ അന്വേഷണത്തിനാണ് ഇവിടെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു. സി കെ പദ്മനാഭൻ്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം മൻസൂറിൻ്റെ വീട്ടിലെത്തി പിതാവിനെയും സഹോദരനെയും കണ്ടു. 

bjp c k padmanabhan visit panoor mansur house
Author
Kannur, First Published Apr 13, 2021, 4:32 PM IST

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസ് പ്രതികൾ സി പി എമ്മുകാരായതിനാൽ പൊലീസ് അന്വേഷണത്തിൽ കാര്യമില്ലെന്ന് ബിജെപി നേതാവ് സി കെ പദ്മനാഭൻ അഭിപ്രായപ്പെട്ടു. സി ബി ഐ അന്വേഷണത്തിനാണ് ഇവിടെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു. സി കെ പദ്മനാഭൻ്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം മൻസൂറിൻ്റെ വീട്ടിലെത്തി പിതാവിനെയും സഹോദരനെയും കണ്ടു. 

മൻസൂർ വധക്കേസിൽ പ്രതി ചേർക്കപ്പെട്ടവർ സംഭവുമായി ബന്ധമില്ലാത്തവരാണെന്ന് സിപിഎം നേതാവ് എം വി ജയരാജൻ പറഞ്ഞിരുന്നു. ലീഗ് പ്രവർത്തകർ നൽകിയ മൊഴി പ്രകാരമാണ് പ്രതിപട്ടിക തയ്യാറാക്കിയത്. ആത്മഹത്യ ചെയ്ത രണ്ടാം പ്രതി രതീഷിനും കേസുമായി ബന്ധമില്ലെന്നും അതിൽ മനംനൊന്താണ് രണ്ടാം പ്രതി രതീഷ് ആത്മഹത്യ ചെയ്‌തത്‌. പോളിംഗിന് ശേഷം എൽഡിഎഫ് പ്രവർത്തകനായ ഷിനോസിനെ ലീഗ് പ്രവർത്തകർ തട്ടിക്കൊണ്ടുപോയിരുന്നു. ഷിനോസിനെ രക്ഷിക്കാൻ വേണ്ടിയാണ് മറ്റ് പ്രവർത്തകർ അവിടേക്ക് പോയതെന്ന് ജയരാജൻ പറയുന്നു. ആറ് മാസത്തിനിടെ അഞ്ച് സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടു. അതേ നാണയത്തിൽ തിരിച്ചടിക്കുക ഇടതുപക്ഷത്തിൻ്റെ നയമല്ല. അതിന് ശേഷമുണ്ടായ സംഘർഷത്തിലാണ് മൻസൂർ കൊല്ലപ്പെട്ടതെന്ന് പറഞ്ഞ ജയരാജന്‍, യുഡിഎഫ് എന്തുകൊണ്ട് സമാധാന ശ്രമങ്ങളുമായി സഹകരിക്കുന്നില്ലെന്നും ചോദിച്ചു. 

Follow Us:
Download App:
  • android
  • ios