തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാന ബിജെപി പൂര്‍ത്തിയാക്കിയതായും ശ്രീധരന്‍പിള്ള പറഞ്ഞു. 

തിരുവനന്തപുരം: കേന്ദ്ര നേതൃത്വം തീരുമാനിച്ചാലുടന്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാന ബിജെപി പൂര്‍ത്തിയാക്കിയതായും ശ്രീധരന്‍പിള്ള പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ നേരത്തേ ശ്രീധരന്‍ പിള്ളയ്ക്ക് നേരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. നേതൃത്വ തലത്തില്‍ ചര്‍ച്ച നടത്താതെ പട്ടിക നല്‍കിയതില്‍ കൃഷ്ണദാസ്‌, മുരളീധര പക്ഷങ്ങൾ എതിര്‍പ്പ് പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക മാധ്യമ സൃഷ്ടിയാണെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.