മാധവ് ​ഗാഡ്​ഗിൽ റിപ്പോർട്ട് കുഴിച്ച് മൂടിയത് യുപിഎ സർക്കാറാണ് .രാഹുൽ വയനാട് യാത്രയും ഫോട്ടോ എടുക്കാനുള്ള അവസരമാക്കിയെന്ന് അമിത് മാളവ്യ 

ദില്ലി:രാഹുലിന്റെ വയനാട് സന്ദ‌ർശനത്തെ വിമർശിച്ച് ബിജെപി.രാഹുൽ വയനാട് യാത്രയും ഫോട്ടോ എടുക്കാനുള്ള അവസരമാക്കിയെന്ന് അമിത് മാളവ്യ പറഞ്ഞു.മുതല കണ്ണീർ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതർക്ക് സഹായമാകില്ല, ഉത്തരവാദിത്വം ഏറ്റെടുക്കണം.മാധവ് ​ഗാഡ്​ഗിൽ റിപ്പോർട്ട് കുഴിച്ച് മൂടിയത് യുപിഎ സർക്കാറാണ്.മേപ്പാടിയിലെ അടക്കം പ്രകൃതിക്കെതിരായ പ്രവർത്തനങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ പോലും രാഹുൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപി്ച്ചു

അച്ഛന്‍ മരിച്ചപ്പോഴുണ്ടായ അതേ വേദന തോന്നുന്നതായി രാഹുല്‍ ഗാന്ധി

പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്നും വയനാട്ടിൽ വിവിധ ഇടങ്ങൾ സന്ദർശിക്കും. .മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസും ഇരുവരും സന്ദർശിക്കും. ജില്ല ഭരണകൂടത്തിന്‍റെ അവലോകന യോഗത്തിന്ശേഷംമേപ്പാടി ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായുംരാഹുലും പ്രിയങ്കയും കൂടി കാഴ്ച നടത്തും.ഇന്നലെ ഉരുൾപൊട്ടൽ മേഖലയായ ചൂരൽ മലയിൽ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശനം നടത്തിയിരുന്നു

Wayanad Landslide LIVE Update | Asianet News | Malayalam News LIVE | Kerala Rain |ഏഷ്യാനെറ്റ് ന്യൂസ്

അച്ഛൻ മരിച്ചപ്പോഴുള്ള അതേ വേദന, എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയില്ല, വയനാട്ടിലേത് ദേശീയ ദുരന്തം: രാഹുൽ