യുഡിഎഫിൻ്റെ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ബിജെപി സ്ഥാനാർത്ഥിക്കാകില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു

തിരുവനന്തപുരം: സ്ഥാനാർത്ഥിയെ ഔട്ട്സോഴ്സിം​ഗ് ചെയ്യേണ്ട ​ഗതികേടിൽ ബിജെപിയെത്തിയെന്ന് കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. മഞ്ചേരി, വഴിക്കടവ് ബസിലെ ഏതോ ഒരു ജോർജ് സാറിനെ സ്ഥാനാർത്ഥിയാക്കി. യുഡിഎഫിൻ്റെ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ബിജെപി സ്ഥാനാർത്ഥിക്കാകില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും മൽസരിക്കാം എന്നായിരുന്നു അൻവറിൻ്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള സന്ദീപ് വാര്യരുടെ പ്രതികരണം. 

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News