കൊല്ലം: തന്നെ പണമിടപാട് കേസിൽ കുടുക്കിയ സംഭവത്തിൽ പാർട്ടിയിലെ ആരും ഉൾപ്പെട്ടിട്ടില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. തന്നെ അപമാനിക്കാനും ചെളി വാരി എറിയാനും സി പി എം ആണ് ശ്രമിച്ചത്. മാഫിയ രാഷ്ട്രീയ കൂട്ട് കെട്ട് ആണ് ഇതിന് പിന്നിലെന്നും കുമ്മനം പറഞ്ഞു.

ഭാരവാഹിത്വം സംബന്ധിച്ച ശോഭാ സുരേന്ദ്രന്റെ നിലപാട് സംബന്ധിച്ച് സംസ്ഥാന അധ്യക്ഷൻ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല. പാർട്ടിയെ ദുർബലപ്പെടുത്താൻ ആരും ശ്രമിക്കരുതെന്നും കുമ്മനം അഭിപ്രായപ്പെട്ടു. 

ബിനീഷ് കോടിയേരിക്കും എം ശിവശങ്കറിനും എതിരായ അന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസികൾക്ക് രാഷ്ട്രീയം ഇല്ല. ഇപ്പോൾ നടക്കുന്നത് സത്യസന്ധമായ അന്വേഷണമാണെന്നും കുമ്മനം പറഞ്ഞു.