വിഷയത്തില്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട വി.മുരളീധരന്‍ പറഞ്ഞു. ഭീകരവാദത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് മൃദുസമീപനമാണുള്ളത്. 

തിരുവനന്തപുരം: രാജ്യസഭ എംപി വി.മുരളീധരന്‍റേയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടേയും നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ജസ്റ്റിസ് പിഎസ് സദാശിവത്തെ കണ്ടു. ഭീകരവാദത്തെ നേരിടുന്നതില്‍ കേരള സര്‍ക്കാരിന് പറ്റിയ വീഴ്ചകള്‍ ബിജെപി സംഘം ഗവര്‍ണറെ ബോധിപ്പിച്ചു. നിയമം ലംഘിച്ച് യമനില്‍ പോയവര്‍ക്കെതിരായ സെപ്ഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നിരാകരിച്ചെന്ന് ബിജെപി നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചു. 

വിഷയത്തില്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട വി.മുരളീധരന്‍ പറഞ്ഞു. ഭീകരവാദത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് മൃദുസമീപനമാണുള്ളത്. കേരളം ഭീകരവാദഖിലുടെ ഒളിത്താവളമായി മറുകയാണ്. കാസർഗോഡ് മണൽകടത്തിന്റെ മറവിൽ ആയുധക്കടത്തും ലഹരിമരുന്നും നടത്തുന്നതായി സംശയമുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വി.മുരളീധരന്‍ പറഞ്ഞു.