ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച് ബിജെപി മധ്യപ്രദേശ് ന്യൂനപക്ഷ സെൽ സെക്രട്ടറി രാജിവച്ചു. അക്രം ഖാനാണ് രാജിവെച്ചത്. "പാര്‍ട്ടിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. എന്നാല്‍ പാര്‍ട്ടിയിലെ തന്നെ ചിലനേതാക്കള്‍ ഇക്കാര്യം ഒരു വിഭാഗത്തിനെതിരെ ആയുധമാക്കുന്നു. ഇതിനെ അംഗീകരിക്കാന്‍ കഴിയില്ല.- അക്രം ഖാൻ പ്രതികരിച്ചു. 

അതേസമയം ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന മീഡിയ ഇന്‍ ചാര്‍ജ് ലോകേന്ദ്ര പരഷാര്‍ രംഗത്തെത്തി. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിന്‍റെ ഇരയാണ് അക്രം ഖാന്‍. അദ്ദേഹം തെറ്റിധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും ലോകേന്ദ്ര പരഷാര്‍ പ്രതികരിച്ചു.