സർക്കാറിന്റെ ഭാഗത്ത്‌ നിന്നും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം

തിരുവനന്തപുരം: നർക്കോട്ടിക് ജിഹാദ് എന്ന പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ച് ബിജെപി എംപി സുരേഷ് ഗോപി. സർക്കാറിന്റെ ഭാഗത്ത്‌ നിന്നും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും നല്ല ബുദ്ധിയുള്ള സർക്കാരാണ് ഇവിടെയുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ല. അദ്ദേഹം രാഷ്ട്രീയക്കാരൻ മാത്രമല്ല, ഭരണകർത്താവ് കൂടിയാണ്. അദ്ദേഹം പറയേണ്ടതില്ല. ചെയ്താൽ മതിയെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സർക്കാർ തീരുമാനം രാജ്യ താൽപ്പര്യത്തിന് വിരുദ്ധമാണെങ്കിൽ അപ്പോൾ പ്രതികരിക്കാമെന്നും സുരേഷ് ഗോപി കട്ടപ്പനയിൽ പറഞ്ഞു.

YouTube video player

പാലാ ബിഷപ്പിന്റെ ആരോപണം വലിയ വിവാദമായ സാഹചര്യത്തിലും സർക്കാർ പുലർത്തുന്ന മൌനത്തിൽ സംശയമുന്നയിച്ച് ബിജെപി പ്രതിഷേധമുയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ, സ്വന്തം എംപിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം പാർട്ടിയെ പ്രതിരോധത്തിലാക്കിയേക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona