Asianet News MalayalamAsianet News Malayalam

കേരളത്തില്‍ 30 ലക്ഷം അംഗങ്ങളെ ലക്ഷ്യമിട്ട് ബിജെപി; ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍; 'മിസ്ഡ് കോള്‍' മതി

ഓൺലൈൻ വഴിയും മൊബൈൽ മിസ്ഡ് കോളിലൂടെയും അപേക്ഷാഫോറത്തിലൂടെയും അംഗത്വം നേടാവുന്നതാണ്

BJP's membership campaign; Target of 30 lakh members in Kerala; Special emphasis on minorities
Author
Thiruvananthapuram, First Published Jul 4, 2019, 4:11 PM IST

തിരുവനന്തപുരം: ബി ജെ പി മെമ്പർഷിപ്പ് ക്യാമ്പയിൻ ജൂലൈ 6 ന് ആരംഭിക്കും. ജൂലൈ 6 മുതൽ ആഗസ്റ്റ് 11 വരെയാണ് പ്രാഥമിക അംഗങ്ങളെ ചേർക്കുന്ന പ്രക്രിയ നടക്കുന്നത്. ഓൺലൈൻ വഴിയും മൊബൈൽ മിസ്ഡ് കോളിലൂടെയും അപേക്ഷാഫോറത്തിലൂടെയും അംഗത്വം നേടാവുന്നതാണ്. ജൂലൈ 6 ന് വാരണാസിയിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി ദേശീയതലത്തിൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും.

കേരളത്തിൽ അന്ന് വൈകുന്നേരം തിരുവനന്തപുരത്ത് വച്ച് മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം നടത്തും. സംസ്ഥാന പ്രസിഡൻറ് പി എസ് ശ്രീധരൻപിള്ള ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളെ കൂടാതെ ദേശീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ബിജെപിയിൽ അംഗത്വം സ്വീകരിക്കും. സംസ്ഥാനത്തെ മെമ്പർഷിപ്പ് 30 ലക്ഷമാക്കി ഉയർത്തുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. ന്യൂനപക്ഷ സമുദായഅംഗങ്ങൾക്കിടയിൽ കൂടുതൽ പാർട്ടി അംഗങ്ങളെ സൃഷ്ടിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകുമെന്ന് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ന്യൂനപക്ഷ, ആദിവാസി, പട്ടിക ജാതി വിഭാഗങ്ങള്‍ക്കിടയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന് പ്രത്യേക കര്‍മ്മ പരിപാടി. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, കോളനികള്‍, പ്രധാന നഗരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മെമ്പര്‍ഷിപ്പ് ബൂത്തുകളും ഹെല്‍പ്പ്ഡസ്കുകളും സ്ഥാപിക്കുമെന്നും അറിയിപ്പിലുണ്ട്.

Follow Us:
Download App:
  • android
  • ios