ആർക്കും എന്തും എവിടെയും വിളിച്ചു പറയാവുന്ന പാർട്ടിയല്ല ബിജെപി.ശോഭ പാർട്ടി അച്ചടക്കം പാലിക്കണമെന്ന് പി.സുധീര്‍ 

തിരുവനന്തപുരം: അതിവേഗ റെയിലില്‍ കെ സുരേന്ദ്രൻ പറഞ്ഞത് പാർട്ടി നിലപാടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ വ്യക്തമാക്കി.ആർക്കാണ് അത് ബോധ്യപ്പെടാത്തത്?ശോഭ സുരേന്ദ്രന്‍ അഭിപ്രായം പറയേണ്ടത് പാർട്ടിയിലാണ്.പാർട്ടിയെ ദുർബലപ്പെടുത്തുന്ന ശക്തികളുടെ കയ്യിലെ ചട്ടുകം ആവരുത്.ആർക്കും എന്തും എവിടെയും വിളിച്ചു പറയാവുന്ന പാർട്ടിയല്ല ബിജെപി.ശോഭ പാർട്ടി അച്ചടക്കം പാലിക്കണം.ബിജെപി എതിർക്കുന്നത് സിൽവർലൈൻ പദ്ധതിയെയാണ്.അത് തുടർന്നും എതിർക്കും.ഈ ശ്രീധരന്‍റെ ബദൽ പദ്ധതിയാണ് പാർട്ടി അനുകൂലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'അതിവേ​ഗ റെയിൽ; കെ സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായം, രാജ്യസഭ എം പി സ്ഥാനം മുരളീധരന് വരദാനമായി കിട്ടിയത്

അതിവേ​ഗ റെയിലിൽ കെ സുരേന്ദ്രന്‍റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍റെ പ്രസ്താവന. നരേന്ദ്ര മോദി ജനവിരുദ്ധ തീരുമാനം എടുക്കില്ല. പാർട്ടിയുടെ നിലപാട് സംസ്ഥാന കമ്മിറ്റി യോ​ഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂ. വികസനത്തിന് എതിരല്ല. എന്നാൽ ജനങ്ങളുമായി ചർച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ നീതി വേണമെന്നാവശ്യപ്പെട്ട് ഹർഷിന കോഴിക്കോട് നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ

ഏഷ്യാനെററ് ന്യൂസ് ലൈവ്