അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സ്ഥാപിച്ച ബോര്‍ഡില്‍ ബേനസീര്‍ ഭൂട്ടോയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ സമ്മേളനത്തിന്‍റെ പോസ്റ്ററില്‍ ബേനസിര്‍ ഭൂട്ടോയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്. പാകിസ്ഥാന്‍റെ പ്രഥമ വനിത പ്രധാന മന്ത്രിയായ ബേനസീര്‍ ഭൂട്ടോക്ക് 9 സര്‍വകലാശാലകള്‍ ഓണററി ഡോകടറേററ് നല്‍കിയിട്ടുണ്ടെന്ന് പോസ്റ്ററില്‍ പറയുന്നു. സിംപിൾ ലോജിക്‌, ഇന്ത്യയ്ക്കൊരു കുത്തും തീവ്രവാദികളുടെ വോട്ടും എന്നാണ് കേ സുരേന്ദ്രന്‍ ഈ ചിത്രം പങ്ക് വച്ച് ഫേസ്ബുക്കില്‍ കുറിച്ചത്

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയും ഫേസ് ബുക്ക് കുറിപ്പിലൂടെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സമ്മേളന പോസ്റ്ററിനെതിരെ രംഗത്ത് വന്നിരുന്നു. കിട്ടിയ എല്ലാ അവസരത്തിലും ഈ രാഷ്ട്രത്തെ ഇല്ലാതാക്കാൻ ശ്രമിച്ച അയൽ നേതാവിനെ ആരാധിക്കുന്നവർ ചാരന്മാരാണെന്ന്, ശത്രു തന്നെയാണെന്ന് നാം തിരിച്ചറിയണം.സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരുടെ പിന്മുറക്കാർ ഇങ്ങനെ അല്ലാതെ പെരുമാറും എന്ന് വിശ്വസിക്കാനും പറ്റില്ല. അതു കൊണ്ട് നാം കരുതിയിരിക്കുക. ഏത് നിമിഷവും ഇവർ നമ്മെ ഒറ്റു കൊടുക്കാം. പാകിസ്ഥാനോ ചൈനയോ അല്ല നമ്മുടെ യഥാർത്ഥ ശത്രുക്കൾ. ഈ രാജ്യത്തിൻ്റെ ഉപ്പും ചോറും തിന്ന് നമുക്കിടയിൽ ജീവിക്കുന്ന സഖാക്കന്മാർ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.