കാലിക്കറ്റ്-നിലമ്പൂർ-ഗൂഡല്ലൂർ ഹൈവേ നാലുവരിപ്പാതയാക്കി വികസിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിച്ചാൽ നിലമ്പൂരിനായി ഏഴ് മാസത്തിനുള്ളിൽ മൂന്ന് സുപ്രധാന പദ്ധതികൾ നടപ്പിലാക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതയുടെ നിർമ്മാണം ആരംഭിക്കും. നിലമ്പൂർ ജില്ലാ ആശുപത്രി കാൻസർ സ്പെഷ്യാലിറ്റി സെന്‍ററാക്കി ഉയർത്തും. കാലിക്കറ്റ്-നിലമ്പൂർ-ഗൂഡല്ലൂർ ഹൈവേ നാലുവരിപ്പാതയാക്കി വികസിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇനിയുള്ള ഏഴ് മാസങ്ങൾ കൊണ്ട് പദ്ധതികൾ ആരംഭിക്കും. ഇത് എൽഡിഎഫും യുഡിഎഫും നല്കുന്നത് പോലെയുള്ള പൊള്ളയായ വാഗ്ദാനങ്ങളല്ല. മറിച്ച് 11 വർഷത്തെ പ്രവർത്തനമികവിൻന്‍റെ രാഷ്ട്രീയത്തിലൂടെ തെളിയിക്കപ്പെട്ടതാണ്. വികസിത നിലമ്പൂർ യാഥാർത്ഥ്യമാക്കാൻ നിലമ്പൂരിലെ ബിജെപി സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ്ജിന് വോട്ട് ചെയ്യണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
