ബിജെപി ജയിച്ചാൽ സിപിഎം കൃപയെന്നാകും കോൺ​ഗ്രസ് വാദം. ഞങ്ങൾക്ക് ആരുടെയും പിന്തുണ വേണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

തിരുവനന്തപുരം: ഡീൽ ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോൺ​ഗ്രസ് നാണമില്ലാത്ത പാർട്ടിയാണെന്നും വ്യാജ വാ​ഗ്ദാനം നൽകുന്ന പാർട്ടിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കോൺ​ഗ്രസ് എത്ര മുതലാളിമാരെ സ്ഥാനാർത്ഥിയാക്കുന്നു? ബിജെപി സ്ഥാനാർത്ഥി ദുർബലനാണോ എന്ന് വേണുഗോപാലും സതീശനും ആണോ തീരുമാനിക്കുന്നത്? ഡീൽ ആരോപണം നാണംകെട്ട പ്രചാരണത്തിന്റെ ഭാ​ഗമാണ്. കോൺ​ഗ്രസ് പാർട്ടിയുടെ സർട്ടിഫിക്കറ്റ് ബിജെപിക്ക് വേണ്ട. ബിജെപി ജയിച്ചാൽ സിപിഎം കൃപയെന്നാകും കോൺ​ഗ്രസ് വാദം. ഞങ്ങൾക്ക് ആരുടെയും പിന്തുണ വേണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. സംസ്ഥാനത്ത് സിപിഎം--ബിജെപി ഡീൽ എന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിലെ പ്രതിപക്ഷനേതാവിൻറെ ആരോപണത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ മറുപടി. പാലക്കാട് ബിജെപിയെ ജയിപ്പിക്കാനും ബാക്കി 10 ഇടത്ത് സിപിഎമ്മിനെ ജയിപ്പിക്കാനുമാണ് ഡീൽ എന്നായിരുന്നു വിഡി സതീശന്‍റെ ആക്ഷേപം.