കേരളത്തിൽ കോൺഗ്രസ് തകരുകയാണ്. കോൺഗ്രസ് വിടുന്നവർക്ക് സി.പി.എമ്മുമായി സഹകരിക്കാനാവില്ല. കേരളത്തിന് കോൺഗ്രസിൽ നിന്ന് പോയവർ ബിജെപിയിലേക്കാണ് വരുന്നത്

മലപ്പുറം: ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ ത‍ർക്കം തുടരുന്നതിനിടെ പാർട്ടി വിട്ടു വരുന്ന നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി. കോൺ​ഗ്രസ് വിട്ടു വരുന്നവരെ ബിജെപി സ്വാ​ഗതം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം അം​ഗീകരിക്കാൻ തയ്യാറുള്ളവർക്ക് ബിജെപിയിലേക്ക് കടന്നു വരാമെന്നും ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ് മലപ്പുറത്ത് പറഞ്ഞു. 

കേരളത്തിൽ കോൺഗ്രസ് തകരുകയാണ്. കോൺഗ്രസ് വിടുന്നവർക്ക് സി.പി.എമ്മുമായി സഹകരിക്കാനാവില്ല. കേരളത്തിന് കോൺഗ്രസിൽ നിന്ന് പോയവർ ബിജെപിയിലേക്കാണ് വരുന്നത്. ഇവിടെയും അങ്ങനെ തന്നെയാവുമെന്നാണ് പ്രതീക്ഷയെന്നും എം.ടി രമേശ് പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിച്ച് ബിജെപിയിലേക്ക് കടന്നു വരുന്നവരെ പാര്‍ട്ടി സംരക്ഷിക്കുമെന്നും എം.ടി രമേശ് കൂട്ടിച്ചേ‍ർത്തു.