Asianet News MalayalamAsianet News Malayalam

ക്രൈസ്തവ മേഖലകളിൽ ബിജെപി മുന്നേറും, സ്വർണക്കടത്ത് അന്വേഷണത്തിൽ ഇടപെട്ടിട്ടില്ല: മുരളീധരൻ

നയതന്ത്ര ചാനൽ വഴിയുള്ള സ്വ‍ർണക്കടത്ത് കേസിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമോയെന്ന് തനിക്കറിയില്ല. അതെല്ലാം മുഖ്യമന്ത്രിക്ക് മാത്രമേ അറിയൂ. 

BJP will lead in Christian majority areas
Author
Kozhikode, First Published Dec 7, 2020, 5:35 PM IST

കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിൽ ക്രൈസ്തവ സ്വാധീന മേഖലകളിൽ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. യുഡിഎഫിൽ കോൺ​ഗ്രസ് മുസ്ലീം ലീ​ഗിന് വഴങ്ങി കൊടുക്കുന്നുവെന്ന വികാരമാണ് കോൺ​ഗ്രസ് അണികളുടെ ഇടയിലുള്ളതെന്നും ഈ അതൃപ്തി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു. 

നയതന്ത്ര ചാനൽ വഴിയുള്ള സ്വ‍ർണക്കടത്ത് കേസിലെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമോയെന്ന് തനിക്കറിയില്ല. അതെല്ലാം മുഖ്യമന്ത്രിക്ക് മാത്രമേ അറിയൂ. ഈ കേസിലെ അന്വേഷണം കേരളത്തിൽ മാത്രം പരിമിതപ്പെടുമെന്ന് ആരും പറഞ്ഞിട്ടില്ല. ഈ കേസിലെ രാജ്യാന്തര ബന്ധങ്ങളും അന്വേഷിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. എന്നാൽ സ്വ‍ർണക്കടത്ത് കേസിൻ്റെ അന്വേഷണത്തിൽ താൻ ഇടപെട്ടിട്ടില്ലെന്നും വി.മുരളീധരൻ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios