വൈക്കം മുൻസിപ്പാലിറ്റിയിലെ 21ാം വര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് . കോൺഗ്രസ് വാര്ഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചു
കോട്ടയം: വൈക്കം നഗരസഭയിലെ ഒരു വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സീറ്റ് പിടിച്ച് ബിജെപി. വൈക്കം മുൻസിപ്പാലിറ്റിയിലെ 21ാം വര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത് . കോൺഗ്രസ് വാര്ഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചു . ബിജെപിയുടെ കെ ആർ രാജേഷ് 79 വോട്ടിനാണ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചത്.
നഗരസഭാ പ്രതിപക്ഷ നേതാവ് വി വി സത്യൻ ആയിരുന്നു 21ാം വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹം മരിച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
79 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി കെആര്‍ രാജേഷ് ജയിച്ചത്. ബിജെപി 275 വോട്ടും യുഡിഎഫ് 178 വോട്ടും ഇടത് മുന്നണി 170 വോട്ടുമാണ് ഉപതെരഞ്ഞെടുപ്പിൽ നേടിയത്.
