Asianet News MalayalamAsianet News Malayalam

കൂത്തുപറമ്പിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു; അക്രമണത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പൊലീസ്

ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടി, വീട്ടിലേക്ക് പോകുന്ന വഴിയിൽ  ആണ് സംഭവം. നെറ്റിക്ക് പരിക്കേറ്റ ചന്ദ്രനെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

bjp worker attacked in kannur police informs that its a personal issue not political
Author
Kannur, First Published Aug 24, 2020, 7:27 AM IST

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ആമ്പിലാട് സ്വദേശി മാണിക്കോത്ത് ചന്ദ്രനാണ്(48) വെട്ടേറ്റത്. ആമ്പിലാട് മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടി, വീട്ടിലേക്ക് പോകുന്ന വഴിയിൽ  ആണ് സംഭവം. നെറ്റിക്ക് പരിക്കേറ്റ ചന്ദ്രനെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും, വ്യക്തി വൈരാഗ്യമാണെന്നും പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios