കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ വീണ്ടും സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ഒളവിലം സ്വദേശി പ്രേമനാണ് വേട്ടേറ്റത്. പ്രേമനെ തലശ്ശേരിയിലെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. സ്ഥലത്ത് പോലീസ് പട്രോളിംഗ് നടത്തി. പ്രേമനെ ആക്രമിച്ചതിനുപിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. 

അതേസമയം ഇന്നലെ തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് - ബജ്രംഗ്ദള്‍ പ്രവര്‍ത്തകാണെന്ന് സിപിഎം ആരോപിച്ചു. പാലക്കാടും ഇന്നലെ വൈകീട്ട് സംഘര്‍ഷമുണ്ടായി. ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു.